2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

നക്ഷത്ര ഫലം

നിന്നെ കണ്ടെത്തിയ അന്ന് എന്റെ ദിന ഫലം എന്താണെന്ന് നോക്കിയില്ല 
എനിക്ക് ചുറ്റും നക്ഷത്രങ്ങളായിരുന്നു

പിന്നെ നക്ഷത്രങ്ങളെ ചുറ്റി നടന്ന കാലം
നക്ഷത്രങ്ങള്‍ എന്നും പുതിയ കാഴ്ചകള്‍ തന്നു 

പിന്നെ അകന്നു പോയപ്പോള്‍ അകന്നത് നക്ഷത്രങ്ങളോ 
നീയോ അതോ ഞാനോ ..?

ഏത്   നക്ഷത്രമാണ് മറുപടി പറയുക ..?



2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

ഉത്രാട രാത്രി

ഉത്രാട നിലാവ് വീണു കിടന്ന വിജനമായ വഴിയില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ .. കൗമാരത്തിന്റെ നിഷ്കളന്കതയെ .. സംശയിക്കാതവരോട് സംശയം തോന്നി..


നാളുകള്‍ക്കു ശേഷം നാട്ടിലെത്തിയവര്‍ .. പരസ്പരം വിളമ്പാന്‍ ഒരു പാടു വിശേഷങ്ങള്‍ ,, കല്യാണ ഘോഷത്തിന്റെ ശബ്ദഗോഷങ്ങള്‍ ..പൊട്ടിച്ചിരികള്‍ ...

നിനക്കു പരീക്ഷയല്ലേ ..നേരതെ വീട്ടില്‍ പോക്കോളൂ ..?
ഇവള്‍ക്ക് തലവേധന ഇവളെയും കൂട്ടിക്കോള് ..

പണ്ടേ അറിയുന്ന വിരുന്നുകാരി ..
ഒപ്പം ഇറങ്ങുമ്പോള് .. വിക്ക്സ് എവിടെയുണ്ടെന്ന് കൃത്യമായി ചോദിച്ചറിയാന് മറന്നില്ല ..

കുന്നിന്‍ ചരിവിന്നുമപ്പുരം ..പാലകള്‍ ഇരുണ്ട കുടകള്‍ വിരിച്ച ഗന്ധര്‍വന്‍ കാവ് ...
കാട്ടില്‍ വിളക്കിന്റെ വെളിച്ചം നിഴലുകള്‍ക്ക് പുതിയ രൂപങ്ങള്‍ ചാര്‍ത്തി . .

ഗന്ധര്‍വന്‍ കാവാണ്‌ ..ബാധയുണ്ടാവും .. ഗന്ധര്‍വ ബാധയല്ലേ ..പേടിക്കാനില്ല .. അതെന്താ ..ഗന്ധര്‍വന്‍ കൊല്ലില്ലല്ലോ .. കൊല്ലില്ല ...പക്ഷെ..........

അവളുടെ മുഖം ..നിലാവില്‍ തിളങ്ങി..താഴെ കുളപടവുകള്‍ . ..
ചേര്‍ത്തു പിടിക്കുമ്പോള്‍ കണ്ണില്‍ ഒരു ഗന്ധര്‍വന്‍ തിളങ്ങി
നീ ...വിടര്‍ന്ന ചുണ്ടുകളില്‍ വിറയ്ക്കുന്ന വരണ്ട അധരങ്ങള്‍ ചേര്‍ന്നു..

കുളപടവുകളില്‍ നിന്നും ...രാത്രി..നിലാവ് .. തീ പിടിപ്പിച്ച കിടക്കയില്‍ .. സ്വയം മറന്നു പകര്‍ന്ന ..രതി പകര്‍ച്ചകള്‍ ...
ഒരു ഗന്ധര്‍വ ഭാവം അറിയതുണര്‍ന്നു.. രതിയുടെ കനലുകള്‍ക്ക് മീതെ ..രാത്രി മാദക ഗന്ധം പകര്‍ത്തി ...

ഓണ പുലരിയില്‍ അവളുടെ കണ്ണില്‍ ഒരു നൂറു നിറം ചാര്‍ത്തിയ പൂവുകള്‍ കളം വരച്ചു

2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഇതു നിനക്കാണ്

ഈ ദിനം..
ഇരുളാര്‍ന്ന രാത്രിയില്‍ ഒരു താരം വിരിഞ്ഞ ദിനം ..
ഒരു ചുവന്ന പൂവ്...ഹൃദയതതിലേക്കു നീണ്ടു തലോടിയ ദിനങ്ങള്‍ക്ക്‌ ..
ഒരുമിച്ചു നാം സ്വപ്നങ്ങളില്‍ വിരിച്ച സുവര്‍ണ പുലരികള്‍ക്ക് ..
നാം ഒരുമിച്ചു തേടിയ അറിയാ പൂവുകള്‍ക്ക് ..
നാം ചേര്‍ന്നു നടന്ന വെയില്‍നീണ്ട വഴിതതാരകള്‍ക്ക്‌ ..
പാതി ഹൃദയം കൊണ്ടു ചേര്‍ന്നു പോയി..
നീ എന്റെ രാത്രിയില്‍ ഒരു ചന്ദ്ര നിലാവ് പോലെ ...
എന്റെ സ്വപങ്ങളിളില്‍ വെളിച്ചം വിതറിയ താരയ്ക്ക് .
.എന്റെ മാത്രം പ്രണയ വൃന്ധവനത്തിലെ പ്രിയ രാധയ്ക്കു
ഇതു നിനക്കാണ് ആകെ ചുവന്ന ഒരു ഹൃദയത്തില്‍ നിന്ന് ...


2009, ഫെബ്രുവരി 14, ശനിയാഴ്‌ച

ചുവപ്പ്

ഈ രക്തം കിനിയുന്ന പൂവ് ..
പൂത്തു വിടര്‍ന്ന എന്റെ ഹൃദയം ..
നിന്‍റെ ചുണ്ടുകള്‍ക്ക് അതേ രക്ത ശോഭ ..
എന്റെ ഹൃദയം ചുംബിച്ചു ചുവന്നവ ..
അതോ നിന്‍റെ അധരങ്ങളില്‍ നിന്നും എന്‍റെ ഹൃദയം പകര്‍നെടുതതോ ..
ഈ പ്രണയത്തിന്റെ ചുവപ്പ് .

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

പ്രണയം

നീ എവിടെയായിരുന്നു..പ്രണയ വേദനയാല്‍ ഞാന്‍ ഞെരുങ്ങുന്നു ..
നിന്റെ കാലടികള്‍ എന്താണ് എന്നെ തേടി വരാത്തത് ..
നിന്നോടൊപ്പം മറ്റു ഞാന്‍ സന്ഗല്പ്പിക്കുന്നു ഒറ്റയ്ക്കിരുന്നു കരയുന്നു ..
നിന്റെ പ്രണയം ഒരിക്കലും തീരാത്ത സൂര്യ സ്പര്‍ശമാണ് ..
പഴക്കമേറിയ വീഞ്ഞിന്റെ ഉണ്മാത്തതയാണ് ..
നിന്നെ മാത്രം ..ഓര്ത്തു ഞാന്‍ പലതും പറയുന്നു ..
എന്റെ കൂട്ടുകാര്‍ ദൂരെ താഴ്വരകളില്‍ കാഴ്ച്ചകള്‍ കണ്ടു നടക്കുന്നു..
ഞാനോ എവിടെ നിന്റെ സങ്കല്‍പ്പത്തില്‍ ..നിന്നോട് കൊണ്ചിയും പിണങ്ങിയും ..കഴിയുന്നു..
എന്റെ പ്രേമം നിന്നോട് കലഹിക്കുന്നു ..
നിന്റെ സഖികള്‍ എന്നെ കാണുമ്പൊള്‍ എന്ത് കരുതുന്നുണ്ടാവും
എന്നെ ആ കൈകിളില്‍ ചേര്ത്തു നിര്‍ത്ത്‌ ..
ഞാന്‍ ഒരിക്കലും ആ ആലിന്ഗനതില് നിന്നും മുക്തമാക്കതിരിക്കട്ടെ..
ഇപ്പോഴും മധുരം നിറഞ്ഞ നിന്റെ ചിരിയോടെ തിളങ്ങുന്ന കണ്ണുകളോടെ
എന്റെ ചവിട്ടുപടികള്‍ കടന്നു നീ വരുന്നു എന്നെന്നെ തന്നെ ഞാന്‍ ആശ്വസിപ്പിക്കുന്നു ..
എനിക്ക് നിന്റെ ഗന്ധം അറിയാം ..
നിന്റെ കാലടികളുടെ താളവും..
ഇന്നു നിലാവിന്റെ മടക്കം ഞാന്‍ അറിയ്യില്ല ..

2009, ജനുവരി 3, ശനിയാഴ്‌ച

മണല്‍

മണല്‍ ചുട്ടു പഴുത്തു കിടന്നു ...

ഇളം കാറ്റിന്റെ തഴുകലില്‍ , മയക്കത്തില്‍ അറിയാതെ ഒഴുകി അകന്നു.

തേടിയ തീരം മറന്നു ഇപ്പൊ ഈ വിജനതീരത്തില്‍ ഈ തീ ചൂടു മയക്കം കെടുത്തി

തിരിച്ചു തുഴയാന്‍ ദിക്കറിയില്ല, പങ്കായം എവിടെയോ നഷ്ടപെട്ടു..

ഒഴുകി അടിഞ്ഞ ഈ തീരം ..ഈ മണല്‍ പരപ്പ് ഒരു തണല്‍ .......?

ചൂടില്‍ മണല്‍ പരപ്പിനു മേലെ മരീചിക ..ആളി ഉണര്‍ന്നു ...

ദൂരെ

ഒരു പച്ച തുരുത്ത്..നീല ജലം തിളങ്ങുന്ന തടാകം ...

മണലില്‍ കാലുകള്‍ പുതഞ്ഞു സൂര്യന്‍ തലയ്ക്കു മുകളില്‍ അഗ്നി ..

ദൂരേയ്ക്ക് നീണ്ടു പോകുന്ന പച്ച തുരുത്ത് ..വരളുന്ന നാവിനു ഒരു തുള്ളി ...

പൊള്ളി യ പാദങ്ങള്ക്ക് പച്ച പുല്ലിന്റെ നേര്ത്ത തലോടല്‍ ...

ഒഴുകിയെത്തുന്ന അരുവിയിലേക്ക് പതിയെ ഇറങ്ങുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി ..

മുടി നീട്ടി വിടര്‍ത്തിയ നാഗ സുന്ദരി ...അവളുടെ കണ്ണുകളില്‍ ജീവന്റെ തിളക്കം ..."നീ...."

അവള്‍ തടാകത്തിന്റെ പുല്‍വഴികളില്‍ വിടര്‍ന്ന നീല പൂവുകള്‍ ചുണ്ടോടടുപ്പിച്ചു..

നീട്ടിയ കയ്യുകള്‍ എന്നിലേക്ക്‌ നീണ്ടു ..തടാകത്തിന്റെ നീല നിറം ..ചുവക്കുകയായിരുന്നു..

അസ്തമയം .....ചക്രവാളത്തെയും ...ചുവപ്പിച്ചു ...

2008, ഡിസംബർ 8, തിങ്കളാഴ്‌ച

പിന്‍വിളി

ആരാ തേങ്ങി കരയുന്നത് ..

ഈ വല്ലാതെ തണുത്ത് ഇരുണ്ടു പോയ ഈ താഴ്വാരത്തെ ഒറ്റപെട്ട ഈ വീട്ടില്‍ ..ദൂരെ നിന്നും തേയില കാടുകളെ തഴുകിഎത്തിയ മരവിപ്പിക്കുന്ന കാറ്റിനു യുക്കലിപ്സിന്റെ ഗന്ധം .... കറണ്ട് ഇന്നലെ രാത്രി ഉണ്ടായ കാറ്റില്‍ പോയി ..റാന്തലിന്റെ വെളിച്ചം എപ്പോ വേണമെങ്ങിലും കെട്ട് പോകാം, എണ്ണ തീരാറായിരിക്കുന്നു..ഒരു രാത്രിയും പകലും നീണ്ട മഴ ...പെയ്തു കൊണ്ടേയിരുന്നു ...തകരം മേഞ്ഞ മേല്‍കൂരയില്‍ പറന്നു വീണ കരിയിലകള്‍ കാറ്റിനൊപ്പം കറങ്ങിയകന്നു ..കരിമ്പച്ചയില്‍ രാത്രി കറുത്ത് പരന്നു...


ആകെ നനഞ്ഞു വീട്ടിലേക്ക് കയറിവന്നതും ലഹരി തന്നെ ആദ്യം കയ്യില്‍ വന്നത് ..തുള്ളികളുടെ ശബ്ദം ഉച്ചസ്ഥായിയിലായി ..ഏതോ കാട്ടുപക്ഷി കരഞ്ഞു പറന്നു..രാത്രി വരുന്നു...ഒറ്റയ്ക്ക് ഈ മലന്ച്ചരിവിലെ വീട്ടില്‍ .. ആനയിറങ്ങിയിട്ടുന്ടെന്നു മുത്തു,പാല്കാരന്‍ വന്നു പറഞ്ഞു ..എന്ത് ചെയ്യാന്‍ ..ഈ കാട്ടിലും മഴയിലും നനഞ്ഞു എവിടെ അവശേഷിച്ച കാബേജും കാരെട്ടും പറിച്ചു തിന്നു തിരിച്ചു പോകും ...

ആരാ ...ആ ചിമ്മിനി മുറിയുടെ ..ചാരം മൂടെ തുടന്ങുന്ന..നേരിപോടിന്റെ വെളിച്ചം ചുവന്നു തെറിച്ചു വീണ ചുമരുകളില്‍ മുഖമമര്‍്തി..അഴിഞ്ഞുലഞ്ഞ മുടി കയ്യാല്‍ ഒതുക്കി ...

"ആരാ ..."ആരാ തേങ്ങി കരയുന്നത് ..

നീ മറന്നോ എന്നെ ...ഈ കാട്ടു വഴികളില്‍ നാം ഒന്നിച്ചു നടന്ന പകലുകള്‍ ...എന്നെ തനിച്ചാക്കി നീ പോയ രാത്രി ..എനിക്കൊന്നും മറക്കാനായില്ല ..എന്തിനാ എന്നെ വിട്ടു പോയത് "

"ഞാനോ എനിക്ക് നിന്നെ മുന്പ് കണ്ട ഓര്‍മയെയില്ല "

"ഓര്‍മ്മകള്‍ ഇല്ലാത്തതു കൊണ്ടു നടന്നതൊന്നും അല്ലാതെയാവുന്നില്ലല്ലോ .."

"ഞാനിവിടെ വന്നിട്ട് കഷ്ടിച്ച് ആറു മാസ്സമല്ലേ ആയുള്ളൂ ..അതിനിടെയ്ക്ക് അങ്ങിനെ ഒരു സംഭവം ഇല്ല ഞാന്‍ ഓര്‍ക്കുന്നില്ല "

"ആറു മാസ്സമോ ....നിന്നെ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി ..വര്‍ഷങ്ങള്‍ ..എത്രയോ മഴക്കാലങ്ങള്‍ ....മാഞ്ഞു പോയ വസന്തങ്ങള്‍ ...നിന്നെ തിരഞ്ഞു ഞാന്‍ വന്നു..നീ എന്നെ ഓര്‍ത്തില്ല ..."മരണമല്ല നിന്റെ മറവിയാണെന്നെ കരയിപ്പിച്ചത് ... " എന്താണെന്നെ നീ മറന്നത് "

മറന്നത് ..മറന്നത് ..ആരെയാണ് ?..എന്നെയോ ?...നിന്നെയോ ?...ആരെ ?... ഏത് കാലം ? ഏത് ദേശം ?...ഇപ്പൊ ഈ രാത്രി ...ഈ തണുത്ത മലയോരത്ത് ...നീ ...!

ഓര്‍മ്മകള്‍ നഷ്ടമായത് എവിടെ യായിരുന്നു ..മഴ ..കറുത്ത മറവിക്ക് മേല്‍ ഏതോ ദിവ്യമായ വെള്ളി തിളക്കം പകര്ന്നു ..

സംവല്സരങ്ങളുടെ വസന്ത പുഷപങ്ങള്‍ ഓര്‍മയുടെ മഴയായി ..നിറയെ വര്‍ണം വിരിഞ്ഞ പൂമെടുകളില്‍ മുടിയുലച്ചു പൊട്ടിച്ചിരിച്ചു ഓടിയകന്ന കൌമാരക്കാരിയുടെ പിന്നാലെ.... അവളുടെ കൊലുസ്സിന്റെ താളത്തിനൊപ്പം മിടിക്കുന്ന ഹൃദയത്തോടെ .. തിരിച്ചു കിട്ടിയ ഏതോ ജന്മത്തിന്റെ ബാക്കി തേടി .......