2008, ജൂൺ 27, വെള്ളിയാഴ്‌ച

വെയില്‍


അഗാധമായ ആത്മാവിന്റെ ആഴങ്ങള്‍


ഈ ചുണ്ടുകളില്‍ നിന്നു അളക്കട്ടെ..


നിമിഷങ്ങള്‍ ..ഒരുയുങതിന്റെ..പ്രണയം പകരട്ടെ..ഈ നിമിഷങ്ങള്‍ ..


തീരാത്ത മധുരമായിരുന്നു ..അര്‍്ധോക്തിയില് നിന്ന ചുംബനം ..


തിരിച്ചു വിളിച്ചു വീണ്ടും ...


ജാലകത്തിന് കീഴെ ജനസമുദ്രം ..


ഒഴുകി പരയ്ക്കുന്ന വേനല്‍ ചൂടു..


നിന്റെ നിശ്വാസങ്ങള്‍ ..


മിടിക്കുന്ന ദ്രുത രാഗങ്ങള്‍ ..ഒരുമിച്ചു ചായുമ്പോള്‍ ...


നേരെ പതിക്കുന്നു ..വെയിലിന്‍ കണ്ണുകള്‍ ..


നാം സൂര്യനും നീയും ഞാനും ...


വിയര്‍പ്പിന്റെ ഉപ്പില്‍ ..മുറിവ് നീറി പടരുന്നു .


ചുണ്ടുകള്‍ മറക്കാതെ പരസ്പരം പൂരകം ..


കണ്ണുകള്‍ ..നിറഞ്ഞ ഉന്മാദം പറയുന്നു ..
ഒരു പാടു ശിഖരങ്ങള്‍ പുറത്തേക്ക് വിരിഞ്ഞ ഒരു കാട്ടു മരം ...കാറ്റില്‍ ഇളകുന്ന പോലെ ..
കണ്ണുകള്‍ കണ്ണുകളെ തേടുമ്പോള്‍ ..കണ്ടത് ..


കണ്ണുകള്‍ കാണാത്തതയിരുന്നു...


തൊട്ടു നിന്നതോന്നും തൊടാതെ ..


ഏതോ ഒരു വന്ച്ചുഴി നമ്മെ ചുഴറ്റി ..പറന്നു..


താഴെ കൈകള്‍ കൊരുത്തു ..കണ്ണുകള്‍ കൂമ്പി..വെയില്‍ താണു തുടങ്ങി ...

2008, ജൂൺ 25, ബുധനാഴ്‌ച

ഗന്ധര്‍വ യാമം


ഉന്മാദം ഉറക്കം മറന്ന പൌര്‍ണമി രാവുകളില്‍ പാലപ്പൂ ഗന്ധം ..വിറയാര്‍ന്ന അധരങ്ങള്‍ തേടുന്ന ചുടു നിശ്വാസം അരികെ..കണ്ണുകള്‍ അടയ്ക്കു ..ഈ രാവിന്‍റെ ആര്‍ദ്രതയെ വാരിയെടുക്കൂ..ഒരു നിശ്വാസത്തില്‍ അലിയൂ ..ജീവന്റെ താളം നിന്നെ വിളിക്കുന്നു..രാപ്പാടികളുടെ രതി ഗാനം ചെവിയോര്കൂ ..മിന്നാമിന്നുകള്‍ ഇണകളെ തിരയുന്ന വെളിച്ചം നിന്നെ വഴികാട്ടട്ടെ..പ്രണയത്തിന്റെ പദസ്വനങ്ങള് നിന്നെ നയിക്കട്ടെ..രാത്രി വിളിക്കുന്നു ..ഗന്ധര്‍വ യാമമയീ

2008, ജൂൺ 21, ശനിയാഴ്‌ച

നിന്നെ കാത്ത്


നീ എവിടെയായിരുന്നു..പ്രണയ വേദനയാല്‍ ഞാന്‍ ഞെരുങ്ങുന്നു ..
നിന്റെ കാലടികള്‍ എന്താണ് എന്നെ തേടി വരാത്തത് ..
നിന്നോടൊപ്പം മറ്റു ഞാന്‍ സന്ഗല്പ്പിക്കുന്നു ഒറ്റയ്ക്കിരുന്നു കരയുന്നു ..
നിന്റെ പ്രണയം ഒരിക്കലും തീരാത്ത സൂര്യ സ്പര്‍ശമാണ് ..
പഴക്കമേറിയ വീഞ്ഞിന്റെ ഉണ്മാത്തതയാണ് ..
നിന്നെ മാത്രം ..ഓര്ത്തു ഞാന്‍ പലതും പറയുന്നു ..
എന്റെ കൂട്ടുകാര്‍ ദൂരെ താഴ്വരകളില്‍ കാഴ്ച്ചകള്‍ കണ്ടു നടക്കുന്നു..
ഞാനോ എവിടെ നിന്റെ സങ്കല്‍പ്പത്തില്‍ ..നിന്നോട് കൊണ്ചിയും പിണങ്ങിയും ..കഴിയുന്നു..
എന്റെ പ്രേമം നിന്നോട് കലഹിക്കുന്നു ..
നിന്റെ സഖികള്‍ എന്നെ കാണുമ്പൊള്‍ എന്ത് കരുതുന്നുണ്ടാവും
എന്നെ ആ കൈകിളില്‍ ചേര്ത്തു നിര്‍ത്ത്‌ ..
ഞാന്‍ ഒരിക്കലും ആ ആലിന്ഗനതില് നിന്നും മുക്തമാക്കതിരിക്കട്ടെ..
ഇപ്പോഴും മധുരം നിറഞ്ഞ നിന്റെ ചിരിയോടെ തിളങ്ങുന്ന കണ്ണുകളോടെ
എന്റെ ചവിട്ടുപടികള്‍ കടന്നു നീ വരുന്നു എന്നെന്നെ തന്നെ ഞാന്‍ ആശ്വസിപ്പിക്കുന്നു ..
എനിക്ക് നിന്റെ ഗന്ധം അറിയാം ..നിന്റെ കാലടികളുടെ താളവും..
ഇന്നു നിലാവിന്റെ മടക്കം ഞാന്‍ അറിയ്യില്ല ..

വരൂ


വരൂ ..ചന്ദ്രിക നീല വാനില്‍ നിന്നു മഞ്ഞിന്റെ മുഖപടം അഴിക്കുന്നു..
നിന്നെ വിളിക്കുന്നു ...
രാത്രിയുടെ മൃദു സ്പന്ദനം കേള്‍ക്കുന്നില്ലേ ..രതിയുടെ നാഗങ്ങള്‍
ഇരുട്ടിന്റെ നിഴലുകളായി ഇഴയുന്നു ..
വരൂ ..പൂത്ത പാല കളില്‍ പ്രണയം ചേക്കേറിയിരിക്കുന്നു..

നിലാവിന്റെ കൈകള്‍ നിന്നെ വാരിയെടുക്കട്ടെ .. .
നീല കുറിഞ്ഞികള്‍ പൂത്ത താഴ്വാരങ്ങള്‍ .. നിനക്കു പൂ മെത്തയോരുക്കട്ടെ ..
ശലഭ ചിറകുകളില്‍ രതിയുടെ ദേവതകള്‍ നിന്റെ ..വര്‍ണസ്വപ്നങളില്‍.കൂട്ട് വരട്ടെ..

വരൂ ...വര്‍ണചിരകുകളില്‍..ഈ നിറം വീണ വന പര്‍വങ്ങ്ങളില്‍..
അരയന്നങ്ങള്‍ ഇണ കളെ തിരയുന്ന സരസ്സ് കളില്‍ ..
ഒന്നായീ പറക്കാന്‍ ..സ്വപ്നങ്ങള്‍ വിരിക്കുന്ന ഒരു നൂറു വര്‍ണ വന്സന്തങ്ങള്‍ ...
പങ്കിടാം...പടരാം ..ഒന്നായീ ..പറക്കാം...
വരൂ .
കാവുകള്‍ പൂത്തു ..കടമ്പ് പൂത്ത നദിയോരങ്ങളില്‍ ഇണ മയിലുകളുടെ കൂജനം ..
പ്രണയം വിളിക്കുന്നു...ജനിയുടെ കാറ്റില്‍ ഒരു നേര്‍ത്ത സ്വരം ....
ഒരിക്കലും തീരാത്ത മധുര സ്മ്രിതിയിലേക്ക് ....

വരൂ............. നീ തിരയുന്ന പൂര്‍ണ തയിലേക്ക് ഒന്നാകാന്‍ ..
അറിയാന്‍ നിന്റെ ഹൃദയം ഹൃദയത്തെ തൊടുന്നത് ...