2009, ജനുവരി 3, ശനിയാഴ്‌ച

മണല്‍

മണല്‍ ചുട്ടു പഴുത്തു കിടന്നു ...

ഇളം കാറ്റിന്റെ തഴുകലില്‍ , മയക്കത്തില്‍ അറിയാതെ ഒഴുകി അകന്നു.

തേടിയ തീരം മറന്നു ഇപ്പൊ ഈ വിജനതീരത്തില്‍ ഈ തീ ചൂടു മയക്കം കെടുത്തി

തിരിച്ചു തുഴയാന്‍ ദിക്കറിയില്ല, പങ്കായം എവിടെയോ നഷ്ടപെട്ടു..

ഒഴുകി അടിഞ്ഞ ഈ തീരം ..ഈ മണല്‍ പരപ്പ് ഒരു തണല്‍ .......?

ചൂടില്‍ മണല്‍ പരപ്പിനു മേലെ മരീചിക ..ആളി ഉണര്‍ന്നു ...

ദൂരെ

ഒരു പച്ച തുരുത്ത്..നീല ജലം തിളങ്ങുന്ന തടാകം ...

മണലില്‍ കാലുകള്‍ പുതഞ്ഞു സൂര്യന്‍ തലയ്ക്കു മുകളില്‍ അഗ്നി ..

ദൂരേയ്ക്ക് നീണ്ടു പോകുന്ന പച്ച തുരുത്ത് ..വരളുന്ന നാവിനു ഒരു തുള്ളി ...

പൊള്ളി യ പാദങ്ങള്ക്ക് പച്ച പുല്ലിന്റെ നേര്ത്ത തലോടല്‍ ...

ഒഴുകിയെത്തുന്ന അരുവിയിലേക്ക് പതിയെ ഇറങ്ങുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി ..

മുടി നീട്ടി വിടര്‍ത്തിയ നാഗ സുന്ദരി ...അവളുടെ കണ്ണുകളില്‍ ജീവന്റെ തിളക്കം ..."നീ...."

അവള്‍ തടാകത്തിന്റെ പുല്‍വഴികളില്‍ വിടര്‍ന്ന നീല പൂവുകള്‍ ചുണ്ടോടടുപ്പിച്ചു..

നീട്ടിയ കയ്യുകള്‍ എന്നിലേക്ക്‌ നീണ്ടു ..തടാകത്തിന്റെ നീല നിറം ..ചുവക്കുകയായിരുന്നു..

അസ്തമയം .....ചക്രവാളത്തെയും ...ചുവപ്പിച്ചു ...