2008, ഡിസംബർ 8, തിങ്കളാഴ്‌ച

പിന്‍വിളി

ആരാ തേങ്ങി കരയുന്നത് ..

ഈ വല്ലാതെ തണുത്ത് ഇരുണ്ടു പോയ ഈ താഴ്വാരത്തെ ഒറ്റപെട്ട ഈ വീട്ടില്‍ ..ദൂരെ നിന്നും തേയില കാടുകളെ തഴുകിഎത്തിയ മരവിപ്പിക്കുന്ന കാറ്റിനു യുക്കലിപ്സിന്റെ ഗന്ധം .... കറണ്ട് ഇന്നലെ രാത്രി ഉണ്ടായ കാറ്റില്‍ പോയി ..റാന്തലിന്റെ വെളിച്ചം എപ്പോ വേണമെങ്ങിലും കെട്ട് പോകാം, എണ്ണ തീരാറായിരിക്കുന്നു..ഒരു രാത്രിയും പകലും നീണ്ട മഴ ...പെയ്തു കൊണ്ടേയിരുന്നു ...തകരം മേഞ്ഞ മേല്‍കൂരയില്‍ പറന്നു വീണ കരിയിലകള്‍ കാറ്റിനൊപ്പം കറങ്ങിയകന്നു ..കരിമ്പച്ചയില്‍ രാത്രി കറുത്ത് പരന്നു...


ആകെ നനഞ്ഞു വീട്ടിലേക്ക് കയറിവന്നതും ലഹരി തന്നെ ആദ്യം കയ്യില്‍ വന്നത് ..തുള്ളികളുടെ ശബ്ദം ഉച്ചസ്ഥായിയിലായി ..ഏതോ കാട്ടുപക്ഷി കരഞ്ഞു പറന്നു..രാത്രി വരുന്നു...ഒറ്റയ്ക്ക് ഈ മലന്ച്ചരിവിലെ വീട്ടില്‍ .. ആനയിറങ്ങിയിട്ടുന്ടെന്നു മുത്തു,പാല്കാരന്‍ വന്നു പറഞ്ഞു ..എന്ത് ചെയ്യാന്‍ ..ഈ കാട്ടിലും മഴയിലും നനഞ്ഞു എവിടെ അവശേഷിച്ച കാബേജും കാരെട്ടും പറിച്ചു തിന്നു തിരിച്ചു പോകും ...

ആരാ ...ആ ചിമ്മിനി മുറിയുടെ ..ചാരം മൂടെ തുടന്ങുന്ന..നേരിപോടിന്റെ വെളിച്ചം ചുവന്നു തെറിച്ചു വീണ ചുമരുകളില്‍ മുഖമമര്‍്തി..അഴിഞ്ഞുലഞ്ഞ മുടി കയ്യാല്‍ ഒതുക്കി ...

"ആരാ ..."ആരാ തേങ്ങി കരയുന്നത് ..

നീ മറന്നോ എന്നെ ...ഈ കാട്ടു വഴികളില്‍ നാം ഒന്നിച്ചു നടന്ന പകലുകള്‍ ...എന്നെ തനിച്ചാക്കി നീ പോയ രാത്രി ..എനിക്കൊന്നും മറക്കാനായില്ല ..എന്തിനാ എന്നെ വിട്ടു പോയത് "

"ഞാനോ എനിക്ക് നിന്നെ മുന്പ് കണ്ട ഓര്‍മയെയില്ല "

"ഓര്‍മ്മകള്‍ ഇല്ലാത്തതു കൊണ്ടു നടന്നതൊന്നും അല്ലാതെയാവുന്നില്ലല്ലോ .."

"ഞാനിവിടെ വന്നിട്ട് കഷ്ടിച്ച് ആറു മാസ്സമല്ലേ ആയുള്ളൂ ..അതിനിടെയ്ക്ക് അങ്ങിനെ ഒരു സംഭവം ഇല്ല ഞാന്‍ ഓര്‍ക്കുന്നില്ല "

"ആറു മാസ്സമോ ....നിന്നെ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി ..വര്‍ഷങ്ങള്‍ ..എത്രയോ മഴക്കാലങ്ങള്‍ ....മാഞ്ഞു പോയ വസന്തങ്ങള്‍ ...നിന്നെ തിരഞ്ഞു ഞാന്‍ വന്നു..നീ എന്നെ ഓര്‍ത്തില്ല ..."മരണമല്ല നിന്റെ മറവിയാണെന്നെ കരയിപ്പിച്ചത് ... " എന്താണെന്നെ നീ മറന്നത് "

മറന്നത് ..മറന്നത് ..ആരെയാണ് ?..എന്നെയോ ?...നിന്നെയോ ?...ആരെ ?... ഏത് കാലം ? ഏത് ദേശം ?...ഇപ്പൊ ഈ രാത്രി ...ഈ തണുത്ത മലയോരത്ത് ...നീ ...!

ഓര്‍മ്മകള്‍ നഷ്ടമായത് എവിടെ യായിരുന്നു ..മഴ ..കറുത്ത മറവിക്ക് മേല്‍ ഏതോ ദിവ്യമായ വെള്ളി തിളക്കം പകര്ന്നു ..

സംവല്സരങ്ങളുടെ വസന്ത പുഷപങ്ങള്‍ ഓര്‍മയുടെ മഴയായി ..നിറയെ വര്‍ണം വിരിഞ്ഞ പൂമെടുകളില്‍ മുടിയുലച്ചു പൊട്ടിച്ചിരിച്ചു ഓടിയകന്ന കൌമാരക്കാരിയുടെ പിന്നാലെ.... അവളുടെ കൊലുസ്സിന്റെ താളത്തിനൊപ്പം മിടിക്കുന്ന ഹൃദയത്തോടെ .. തിരിച്ചു കിട്ടിയ ഏതോ ജന്മത്തിന്റെ ബാക്കി തേടി .......