2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ഘോഷയാത്ര


ഗോവിന്ദ പുരം..കഴിഞ്ഞിട്ട് അരമണിക്കൂറായി ..ഇങ്ങിനെ ഉറങ്ങിയാലോ .. !!!!
ഇവിടെ ഇറങ്ങണം ...
അകന്നു പോയ വാഹനം ..പൊടി പാറി യാത്ര പറഞ്ഞു ...
വെളിച്ചം അകന്നു ..
മേഘം മൂടിയ വെളിച്ചം വിജനതയുടെ നിലാവായി ..
മങ്ങിയ വിദൂര കാഴ്ച്കലില്‍്..വെളിച്ച പൊട്ടുകള്‍ ..
ഒരു ദിവസ്സം നീണ്ട ഒരു യാത്ര ...കൈകാലുകള്‍ക്കു വേദന ...
ചീവീടുകള്‍ എന്റെ കാലടികള്‍ക്ക് പശ്ചാതലസന്ഗീതം ..
നീല രാത്രിയുടെ കൈയ്യുകള്‍ കരിംപനകലില്‍്...പിടിച്ചുലച്ചു ..
തലകീഴായുറങ്ങുന്ന ഒരു നരിചീറാണി രാത്രി ....
കരിപനകളില്‍ കാറ്റിളകി...
ചുറ്റി പറക്കുന്ന വവ്വാലുകള്‍
കൊയ്തൊഴിഞ്ഞ പാടങ്ങളുടെ വരണ്ട മണ്ണില്‍ ..വേനല്‍ വരച്ച പാടുകള്‍ ...
ഇരുട്ടിന്റെ തിര ഇളകുന്നു ..കാറ്റിന്റെ കയ്യുകള്‍ വിറപ്പിച്ച പുല്‍നാമ്പുകള്‍ ..
നീണ്ട വഴി എന്നെ തനിച്ചാക്കുന്നു ....

കരിമ്പനകളുടെ നിരകള്‍ക്കുമപ്പുറം ദൂരെ ഒരു കറുത്ത കോട്ട ..
നീല വെളിച്ചത്തില്‍ ..കോട്ട യില്‍ വെളിച്ചം പടരുന്നു
ഈ രാത്രി എന്തിനോ ഒരുങ്ങുന്നു ..
കോട്ടയുടെ ചുറ്റും വര്‍ണ വിളക്കുകള്‍ ..
തിളങ്ങുന്ന ചേല ചുറ്റിയ സുന്ദരി വൃന്ദം ..
കുതിരകള്‍ ഒരു കൂട്ടം സേവകര്‍ ..
ഏതോ കാലം പുനര്‍ജനിക്കുന്നു ...
കോട്ട വാതില്‍ തുറന്നു ..
വെളിച്ചത്തിന്‍ പട ..
ഒരു ഗോത്ര ഗാനം ...പല്ലക്കുകള്‍ ..
നിലം തൊടാതെ പറക്കുന്ന സുന്ദരി കള്‍ ..
നീണ്ട വഴി യില്‍ വെളിച്ചം വിതറി ഒരു ഘോഷയാത്ര ..
വേഗം കൂടി വരുന്നു എന്റെ വിഴിതാരയിലേക്ക്..
ഉന്മാദം ... തൊട്ടടുത്ത്‌ വെളിച്ചത്തിന്റെ തുരുത്ത് ...
കണ്ണിനെ മൂടിയ വെന്‍ വെളിച്ചം ..
എന്റെ ലോകം വെളുതിരിക്കുന്നു...
ചുറ്റും വെളുതുപോയ രാത്രി വെളുത്ത പുല്‍മേടുകള്‍ വെളുത്ത മരങ്ങള്‍ ...
കാതില്‍ നിറഞ അജ്ഞാത സംഗീതം ...
സുന്ദരികളുടെ കണ്ണില്‍ കറുപ്പ് നിറഞ്ഞ ലാസ്യം ..
എന്നെ തൊടാതെ കടന്നു പോകുന്നു ..
ഓടി അടുക്കുന്തോറും അകന്നു പോകുന്ന വൃന്ദം ..തളരുന്നു ...
എന്നെ കൊണ്ടു പോകൂ ആ വെളിച്ചത്തിലേയ്ക്കു ....
വെളിച്ചം ഇരുട്ടിനും ഇരുട്ട് വെളിച്ചത്തിനും വഴിമാറിയപ്പോള്‍ പകല്‍ ...
കരിമ്പനകള്‍ക്കും ..
എന്നോ മറന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കും അരികില്‍ തകര്‍ന്ന പടവുകളില്‍ ....
ഒരു പാദസരം കിടന്നിരുന്നു ..
നക്ഷത്രങ്ങളുടെ തിളക്കം ബാക്കിയാക്കി ...

2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ചിറകുകള്‍



നീ..നിന്‍റെ കിനാവുകളില്‍ ..കണ്ട കാമനകള്‍ ..ഒരു സ്വപ്ന മേഘത്തില്‍ നിന്നെ ഉയര്‍ത്തി..

നിന്‍റെ കാലുകളില്‍ ഭൂമി വസന്തം.. തൊട്ടു വന്ന കാറ്റാല്‍് തഴുകി ..
നീ .നിന്‍റെ വര്‍ണ കിനാവുകള്‍ ..ഹൃദയത്തില്‍ വിടര്‍ത്തിയ ചിറകുകളില്‍ പറന്നു നിനക്കായ് ...

സാന്ദ്ര മേഘങ്ങളില്‍ ...നിന്‍റെ സ്വപ്നം.. പരസ്പരം ചേര്‍ന്ന് പറന്ന പ്രകാശവര്‍ഷങ്ങള്‍ ..

വിദൂര ഗ്രഹന്ങള്‍ ..

ജ്വലിച്ച വികാര തിരകള്‍ക്കു ..പൌര്‍ണമി ബാക്കിയാക്കിയ .. നിലാവിന്റെ ഗന്ധം ...

ഓരോ ധൂമ കേതുവും ഓരോ രതി ശകുനം ..വിജന ഗ്രഹന്ങള്‍ക്ക് ..

ആദി വഴികളുടെ ചലനംങള്‍ ..കാണാത്ത വികാരങ്ങള്‍ക്ക് ..അറിയാത്ത ഗന്ധം ..
നിന്‍റെ ചൂടില്‍ അവന്‍ വിരിഞ്ഞു ..നിന്‍റെ ചുണ്ടില്‍ ഒരു വസന്തം വിടര്‍ന്നു . .

മേഘംങള്‍ കാത്തു വച്ച മിന്നല്‍ ..നീ അവന്നില്‍ പകര്‍ന്നു...

രതിയുടെ സൂര്യന്‍ അവനെ തഴുകി ...

വേനലിന്റെ ബാഷ്പം നിന്‍റെ ചൊടികളില്‍ ..

സ്വപ്ന രാവുകള്ക്കുമാപ്പുറം....

മിന്നി മറയുന്ന താരാഗണന്ഗല്ക്കുമപ്പുറം..

ചുറ്റും കത്തുന്ന പകല്‍ .. നിന്‍റെ സ്വപ്നങ്ങളെ തൊട്ടുണര്‍ത്തി ...

നീ ഉണര്‍ന്നു ..സ്വപ്നരാവ് ബാക്കിയാക്കി ...

അവന്‍റെ പ്രാണനില്‍ നിന്‍റെ വിരല്‍ പാടുകള്‍ ..
പകല്‍ മറന്ന കനവുകളുടെ തമോഗര്‍ത്തത്തില്‍ നിന്നില്‍ അവന്‍ മറഞ്ഞു പോയി ..
നീ മാത്രം ബാക്കിയായി ...
നിന്‍റെ ചിറകുകള്‍ക്ക് വര്‍ണങ്ങള്‍ ബാക്കി ..
നിന്‍റെ ചിറകുകള്‍ക്ക് പുതിയ രക്ത ശോഭ പുതിയ ലോകങ്ങള്‍ ..

പുതിയ പ്രാണന്റെ വിളികള്‍ ..
വര്‍ണച്ചിറകുകള്‍..വിടര്‍ത്തി ..നീ വരുന്നു വീണ്ടും

2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

കടല്‍


നിലാവ് പെയ്തു ..വെളുത്ത കടല്‍ തീരം ..

ദൂരെ ഇരതെര്‍ഗ്ര്ങി വളര്‍ന്ന തെങ്ങുകള്‍ ..

ആരോ ഉപേക്ഷിച്ച തകര്‍ന്നൊരു മന്ദിരം ..

നീല തിരകളില്‍ തിളക്കം പകര്‍ന്ന ചന്ദ്ര രശ്മികള്‍ ..

കരിനീല ചക്രവാളം വിദൂരമായൊരു നക്ഷത്രം ചാര്‍ത്തി ..

നടന്നു ഒറ്റയ്ക്ക് ഞാനീ വിജനതീരത്തില്‍ എന്തിന് വന്നു ..

എന്നോ മറന്ന വഴികളില്‍ ഇത്രയും ദൂരെ ഈ അര്‍ദ്ധ രാത്രിയില്‍ ..

ആരുടെ വിളി കേട്ടു ഞാന്‍ തിരിച്ചു വന്നു ...

ആരോ വിളിക്കുന്നു എന്നെ ഈ തിര കൈകളാല്‍ ..

നേരെ നടന്നാ ചാരത്തു ചേരുവാന്‍ എന്‍റെ ഹൃദയം എന്നെ നയിക്കുന്നു ..

തിര മാറിയ തീരതാരോ മുടി വിടര്‍ത്തി കിടക്കുന്നു വശ്യമായ്

മുഖമുയര്‍ത്തി എന്നെ ഒരു രതി ഭാവം പൂണ്ടു വിളിക്കുന്നു കൈകളാല്‍
പാതി കുടിച്ചു ബാക്കിയായ മദ്യ കുപ്പി താഴെ വച്ചു ..

നീ നീട്ടിയ കൈകളില്‍ ഞാന്‍ എന്നെ തിരയുമ്പോള്‍ ..

ഒരു കാറ്റു നിന്റെ മുടികളെ തലോടി ....തിര തന്റെ കൈകളാല്‍ നമ്മെ ഉയര്ത്തി

ലോലമായി വീണ്ടും മണല്‍പരപ്പില്‍ ..

ഏതോ വന്‍ കടലിനു താഴെ ..നീല തിര മേഘങ്ങള്‍ക്ക് അപ്പുറം .. വര്‍ണ ദീപങ്ങള്‍ വാരി വിതറിയ പവിഴങ്ങള്‍ കൊണ്ടൊരു കൊട്ടാരത്തില്‍ ....

തിളങ്ങുന്ന പട്ടു മെത്തയില്‍ നിന്റെ രതി പര്‍വങ്ങള്‍ ....

ചുറ്റി പറക്കുന്ന തീ പക്ഷികള്‍ നിന്റെ ചുണ്ടുകളില്‍ ..രക്താഗ്നി

പൂവിന്റെ തലോടല്‍ ഒരു പ്രാണന്‍ തളിര്‍ക്കുന്ന മിന്നലെ തൊട്ടുണര്‍ത്തി

നീ എന്നില്‍ നിന്റെ നാവു താഴ്ത്തി ..എന്റെ പ്രാണന്റെ ചുവപ്പ് ..നിന്നില്‍ പടര്ന്നു

രാവ് ബാക്കിയാക്കിയ നീല തുടിപ്പുകള്‍ നിന്റെ വിടര്‍ത്തിയ കൂന്തലില്‍ അലിഞ്ഞകന്നു ..

ഉണര്‍ത്താന്‍ ഇനി പകലുകള്‍ ബാക്കിയുണ്ടാകുമോ ..