
നിലാവ് പെയ്തു ..വെളുത്ത കടല്‍ തീരം ..
ദൂരെ ഇരതെര്‍ഗ്ര്ങി വളര്‍ന്ന തെങ്ങുകള്‍ ..
ആരോ ഉപേക്ഷിച്ച തകര്‍ന്നൊരു മന്ദിരം ..
നീല തിരകളില്‍ തിളക്കം പകര്‍ന്ന ചന്ദ്ര രശ്മികള്‍ ..
കരിനീല ചക്രവാളം വിദൂരമായൊരു നക്ഷത്രം ചാര്‍ത്തി ..
നടന്നു ഒറ്റയ്ക്ക് ഞാനീ വിജനതീരത്തില്‍ എന്തിന് വന്നു ..
എന്നോ മറന്ന വഴികളില്‍ ഇത്രയും ദൂരെ ഈ അര്‍ദ്ധ രാത്രിയില്‍ ..
ആരുടെ വിളി കേട്ടു ഞാന്‍ തിരിച്ചു വന്നു ...
ആരോ വിളിക്കുന്നു എന്നെ ഈ തിര കൈകളാല്‍ ..
നേരെ നടന്നാ ചാരത്തു ചേരുവാന്‍ എന്റെ ഹൃദയം എന്നെ നയിക്കുന്നു ..
തിര മാറിയ തീരതാരോ മുടി വിടര്‍ത്തി കിടക്കുന്നു വശ്യമായ്
മുഖമുയര്‍ത്തി എന്നെ ഒരു രതി ഭാവം പൂണ്ടു വിളിക്കുന്നു കൈകളാല്‍
പാതി കുടിച്ചു ബാക്കിയായ മദ്യ കുപ്പി താഴെ വച്ചു ..
നീ നീട്ടിയ കൈകളില്‍ ഞാന്‍ എന്നെ തിരയുമ്പോള്‍ ..
ഒരു കാറ്റു നിന്റെ മുടികളെ തലോടി ....തിര തന്റെ കൈകളാല്‍ നമ്മെ ഉയര്‍ത്തി
ലോലമായി വീണ്ടും മണല്പരപ്പില് ..
ഏതോ വന്‍ കടലിനു താഴെ ..നീല തിര മേഘങ്ങള്‍ക്ക് അപ്പുറം .. വര്‍ണ ദീപങ്ങള്‍ വാരി വിതറിയ പവിഴങ്ങള്‍ കൊണ്ടൊരു കൊട്ടാരത്തില്‍ ....
തിളങ്ങുന്ന പട്ടു മെത്തയില്‍ നിന്റെ രതി പര്‍വങ്ങള്‍ ....
ചുറ്റി പറക്കുന്ന തീ പക്ഷികള്‍ നിന്റെ ചുണ്ടുകളില്‍ ..രക്താഗ്നി
പൂവിന്റെ തലോടല്‍ ഒരു പ്രാണന് തളിര്‍ക്കുന്ന മിന്നലെ തൊട്ടുണര്‍ത്തി
നീ എന്നില്‍ നിന്റെ നാവു താഴ്ത്തി ..എന്റെ പ്രാണന്റെ ചുവപ്പ് ..നിന്നില്‍ പടര്‍ന്നു
രാവ് ബാക്കിയാക്കിയ നീല തുടിപ്പുകള്‍ നിന്റെ വിടര്‍ത്തിയ കൂന്തലില്‍ അലിഞ്ഞകന്നു ..
ഉണര്‍ത്താന്‍ ഇനി പകലുകള്‍ ബാക്കിയുണ്ടാകുമോ ..
2 അഭിപ്രായങ്ങൾ:
ഏതോ വന്‍ കടലിനു താഴെ ..നീല തിര മേഘങ്ങള്‍ക്ക് അപ്പുറം .. വര്‍ണ ദീപങ്ങള്‍ വാരി വിതറിയ പവിഴങ്ങള്‍ കൊണ്ടൊരു കൊട്ടാരത്തില്‍ ....
നല്ല വരികള്‍..
hmmm
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ