2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ചിറകുകള്‍



നീ..നിന്‍റെ കിനാവുകളില്‍ ..കണ്ട കാമനകള്‍ ..ഒരു സ്വപ്ന മേഘത്തില്‍ നിന്നെ ഉയര്‍ത്തി..

നിന്‍റെ കാലുകളില്‍ ഭൂമി വസന്തം.. തൊട്ടു വന്ന കാറ്റാല്‍് തഴുകി ..
നീ .നിന്‍റെ വര്‍ണ കിനാവുകള്‍ ..ഹൃദയത്തില്‍ വിടര്‍ത്തിയ ചിറകുകളില്‍ പറന്നു നിനക്കായ് ...

സാന്ദ്ര മേഘങ്ങളില്‍ ...നിന്‍റെ സ്വപ്നം.. പരസ്പരം ചേര്‍ന്ന് പറന്ന പ്രകാശവര്‍ഷങ്ങള്‍ ..

വിദൂര ഗ്രഹന്ങള്‍ ..

ജ്വലിച്ച വികാര തിരകള്‍ക്കു ..പൌര്‍ണമി ബാക്കിയാക്കിയ .. നിലാവിന്റെ ഗന്ധം ...

ഓരോ ധൂമ കേതുവും ഓരോ രതി ശകുനം ..വിജന ഗ്രഹന്ങള്‍ക്ക് ..

ആദി വഴികളുടെ ചലനംങള്‍ ..കാണാത്ത വികാരങ്ങള്‍ക്ക് ..അറിയാത്ത ഗന്ധം ..
നിന്‍റെ ചൂടില്‍ അവന്‍ വിരിഞ്ഞു ..നിന്‍റെ ചുണ്ടില്‍ ഒരു വസന്തം വിടര്‍ന്നു . .

മേഘംങള്‍ കാത്തു വച്ച മിന്നല്‍ ..നീ അവന്നില്‍ പകര്‍ന്നു...

രതിയുടെ സൂര്യന്‍ അവനെ തഴുകി ...

വേനലിന്റെ ബാഷ്പം നിന്‍റെ ചൊടികളില്‍ ..

സ്വപ്ന രാവുകള്ക്കുമാപ്പുറം....

മിന്നി മറയുന്ന താരാഗണന്ഗല്ക്കുമപ്പുറം..

ചുറ്റും കത്തുന്ന പകല്‍ .. നിന്‍റെ സ്വപ്നങ്ങളെ തൊട്ടുണര്‍ത്തി ...

നീ ഉണര്‍ന്നു ..സ്വപ്നരാവ് ബാക്കിയാക്കി ...

അവന്‍റെ പ്രാണനില്‍ നിന്‍റെ വിരല്‍ പാടുകള്‍ ..
പകല്‍ മറന്ന കനവുകളുടെ തമോഗര്‍ത്തത്തില്‍ നിന്നില്‍ അവന്‍ മറഞ്ഞു പോയി ..
നീ മാത്രം ബാക്കിയായി ...
നിന്‍റെ ചിറകുകള്‍ക്ക് വര്‍ണങ്ങള്‍ ബാക്കി ..
നിന്‍റെ ചിറകുകള്‍ക്ക് പുതിയ രക്ത ശോഭ പുതിയ ലോകങ്ങള്‍ ..

പുതിയ പ്രാണന്റെ വിളികള്‍ ..
വര്‍ണച്ചിറകുകള്‍..വിടര്‍ത്തി ..നീ വരുന്നു വീണ്ടും

2 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഈ ചിറകുകൾ തളരാതിരിക്കട്ടേ..

മനോഹരമായിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ഈശ്വരാ...ആര് വരുന്ന കാര്യമാണ് ഈ പറയുന്നത്? അവള്‍??