2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

പൌര്‍്ണമി രാത്രി


പൌര്‍്ണമി രാത്രി ഈ രാത്രി യാത്ര ..
അപരിചിതം വന്യം എന്നാകിലും..
വര്‍ണം വിരിക്കുന്ന പൂമരംങ്ങള്‍
ചൊരിയും ഗന്ധം ഉന്മത്ത സുന്ദരം ..
ഇണ തേടുന്ന രാപക്ഷിതന്‍ കൂജനം .

ലക്‌ഷ്യം ദൂരെ മലനിരകള്‍ക്കു മപ്പുറം
..പുലരിക്കു മുന്പേ ചെന്നു ചേരണം ..
രാവ് പൂത്തു വിരിയുന്നു..
ദൂരെ മുളന്കൂട്ടങ്ങള്ക്ക് ചുറ്റിനും മിന്നി മറയുന്ന ..
മിന്നാമിന്നികള്‍ ..

അടുത്ത താഴ്വാരം നിറയെ സ്വര്‍ണ വര്‍ണം ..
പൂത്ത പൂക്കാടുകള്‍..
സ്വര്‍ണം കുലച്ച വാഴകള്‍ ..
താലമേത്ഥീയ സുന്ദരി വ്യൂഹം ..മൃദു മന്ദഹാസം..
കണ്ണുകള്‍ ചുഴറ്റുന്നു ..ഇതെവിടെ ഞ്ഞാന്‍..
പിന്നില്‍ പൂ ചൂടിയ ഉണ്മധിനി ഒന്നെന്‍ ചുമലില്‍ ..
കൈകള്‍ നീട്ടി തൊടുന്നു..
മരവിച്ച കൈകള്‍ എന്നെ ഉണര്‍ത്തുന്നു ..

പാല മരങ്ങള്‍ ...വവ്വാലുകള്‍ ...തകര്‍ന്നൊരു ..
ഗന്ധര്‍വ ക്ഷേത്രം ...
മേഘം മയക്കുന്ന ചന്ദ്രന്‍ മുകളില്‍ ..
ചീറ്റി ഉണരുന്ന നാഗം മുന്നില്‍ ...
ദൂരെനിന്നു പാദ നിസ്വനം .....



3 അഭിപ്രായങ്ങൾ:

Rajeesh പറഞ്ഞു...

ഒരു ഹോറര്‍ സീനിന്റെ setup പോലുണ്ടല്ലോ

അജ്ഞാതന്‍ പറഞ്ഞു...

അയ്യോ പേടിപ്പിക്കല്ലേ !!

ഫസല്‍ ബിനാലി.. പറഞ്ഞു...

ഒരു പ്രത്യേക അന്തരീക്ഷത്തില്‍ എത്തപ്പെട്ട നിര്‍വൃതി..
ആശംസകളോടെ...