2008, ജൂൺ 25, ബുധനാഴ്‌ച

ഗന്ധര്‍വ യാമം


ഉന്മാദം ഉറക്കം മറന്ന പൌര്‍ണമി രാവുകളില്‍ പാലപ്പൂ ഗന്ധം ..വിറയാര്‍ന്ന അധരങ്ങള്‍ തേടുന്ന ചുടു നിശ്വാസം അരികെ..കണ്ണുകള്‍ അടയ്ക്കു ..ഈ രാവിന്‍റെ ആര്‍ദ്രതയെ വാരിയെടുക്കൂ..ഒരു നിശ്വാസത്തില്‍ അലിയൂ ..ജീവന്റെ താളം നിന്നെ വിളിക്കുന്നു..രാപ്പാടികളുടെ രതി ഗാനം ചെവിയോര്കൂ ..മിന്നാമിന്നുകള്‍ ഇണകളെ തിരയുന്ന വെളിച്ചം നിന്നെ വഴികാട്ടട്ടെ..പ്രണയത്തിന്റെ പദസ്വനങ്ങള് നിന്നെ നയിക്കട്ടെ..രാത്രി വിളിക്കുന്നു ..ഗന്ധര്‍വ യാമമയീ

1 അഭിപ്രായം:

ആൾരൂപൻ പറഞ്ഞു...

ഇതു വരച്ചതോ, ഫോട്ടോയോ അതോ രണ്ടും കൂടിയോ? എന്തായാലും കൊള്ളാം!