2009 ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഇതു നിനക്കാണ്

ഈ ദിനം..
ഇരുളാര്‍ന്ന രാത്രിയില്‍ ഒരു താരം വിരിഞ്ഞ ദിനം ..
ഒരു ചുവന്ന പൂവ്...ഹൃദയതതിലേക്കു നീണ്ടു തലോടിയ ദിനങ്ങള്‍ക്ക്‌ ..
ഒരുമിച്ചു നാം സ്വപ്നങ്ങളില്‍ വിരിച്ച സുവര്‍ണ പുലരികള്‍ക്ക് ..
നാം ഒരുമിച്ചു തേടിയ അറിയാ പൂവുകള്‍ക്ക് ..
നാം ചേര്‍ന്നു നടന്ന വെയില്‍നീണ്ട വഴിതതാരകള്‍ക്ക്‌ ..
പാതി ഹൃദയം കൊണ്ടു ചേര്‍ന്നു പോയി..
നീ എന്റെ രാത്രിയില്‍ ഒരു ചന്ദ്ര നിലാവ് പോലെ ...
എന്റെ സ്വപങ്ങളിളില്‍ വെളിച്ചം വിതറിയ താരയ്ക്ക് .
.എന്റെ മാത്രം പ്രണയ വൃന്ധവനത്തിലെ പ്രിയ രാധയ്ക്കു
ഇതു നിനക്കാണ് ആകെ ചുവന്ന ഒരു ഹൃദയത്തില്‍ നിന്ന് ...


2009 ഫെബ്രുവരി 14, ശനിയാഴ്‌ച

ചുവപ്പ്

ഈ രക്തം കിനിയുന്ന പൂവ് ..
പൂത്തു വിടര്‍ന്ന എന്റെ ഹൃദയം ..
നിന്‍റെ ചുണ്ടുകള്‍ക്ക് അതേ രക്ത ശോഭ ..
എന്റെ ഹൃദയം ചുംബിച്ചു ചുവന്നവ ..
അതോ നിന്‍റെ അധരങ്ങളില്‍ നിന്നും എന്‍റെ ഹൃദയം പകര്‍നെടുതതോ ..
ഈ പ്രണയത്തിന്റെ ചുവപ്പ് .

2009 ഫെബ്രുവരി 11, ബുധനാഴ്‌ച

പ്രണയം

നീ എവിടെയായിരുന്നു..പ്രണയ വേദനയാല്‍ ഞാന്‍ ഞെരുങ്ങുന്നു ..
നിന്റെ കാലടികള്‍ എന്താണ് എന്നെ തേടി വരാത്തത് ..
നിന്നോടൊപ്പം മറ്റു ഞാന്‍ സന്ഗല്പ്പിക്കുന്നു ഒറ്റയ്ക്കിരുന്നു കരയുന്നു ..
നിന്റെ പ്രണയം ഒരിക്കലും തീരാത്ത സൂര്യ സ്പര്‍ശമാണ് ..
പഴക്കമേറിയ വീഞ്ഞിന്റെ ഉണ്മാത്തതയാണ് ..
നിന്നെ മാത്രം ..ഓര്ത്തു ഞാന്‍ പലതും പറയുന്നു ..
എന്റെ കൂട്ടുകാര്‍ ദൂരെ താഴ്വരകളില്‍ കാഴ്ച്ചകള്‍ കണ്ടു നടക്കുന്നു..
ഞാനോ എവിടെ നിന്റെ സങ്കല്‍പ്പത്തില്‍ ..നിന്നോട് കൊണ്ചിയും പിണങ്ങിയും ..കഴിയുന്നു..
എന്റെ പ്രേമം നിന്നോട് കലഹിക്കുന്നു ..
നിന്റെ സഖികള്‍ എന്നെ കാണുമ്പൊള്‍ എന്ത് കരുതുന്നുണ്ടാവും
എന്നെ ആ കൈകിളില്‍ ചേര്ത്തു നിര്‍ത്ത്‌ ..
ഞാന്‍ ഒരിക്കലും ആ ആലിന്ഗനതില് നിന്നും മുക്തമാക്കതിരിക്കട്ടെ..
ഇപ്പോഴും മധുരം നിറഞ്ഞ നിന്റെ ചിരിയോടെ തിളങ്ങുന്ന കണ്ണുകളോടെ
എന്റെ ചവിട്ടുപടികള്‍ കടന്നു നീ വരുന്നു എന്നെന്നെ തന്നെ ഞാന്‍ ആശ്വസിപ്പിക്കുന്നു ..
എനിക്ക് നിന്റെ ഗന്ധം അറിയാം ..
നിന്റെ കാലടികളുടെ താളവും..
ഇന്നു നിലാവിന്റെ മടക്കം ഞാന്‍ അറിയ്യില്ല ..

2009 ജനുവരി 3, ശനിയാഴ്‌ച

മണല്‍

മണല്‍ ചുട്ടു പഴുത്തു കിടന്നു ...

ഇളം കാറ്റിന്റെ തഴുകലില്‍ , മയക്കത്തില്‍ അറിയാതെ ഒഴുകി അകന്നു.

തേടിയ തീരം മറന്നു ഇപ്പൊ ഈ വിജനതീരത്തില്‍ ഈ തീ ചൂടു മയക്കം കെടുത്തി

തിരിച്ചു തുഴയാന്‍ ദിക്കറിയില്ല, പങ്കായം എവിടെയോ നഷ്ടപെട്ടു..

ഒഴുകി അടിഞ്ഞ ഈ തീരം ..ഈ മണല്‍ പരപ്പ് ഒരു തണല്‍ .......?

ചൂടില്‍ മണല്‍ പരപ്പിനു മേലെ മരീചിക ..ആളി ഉണര്‍ന്നു ...

ദൂരെ

ഒരു പച്ച തുരുത്ത്..നീല ജലം തിളങ്ങുന്ന തടാകം ...

മണലില്‍ കാലുകള്‍ പുതഞ്ഞു സൂര്യന്‍ തലയ്ക്കു മുകളില്‍ അഗ്നി ..

ദൂരേയ്ക്ക് നീണ്ടു പോകുന്ന പച്ച തുരുത്ത് ..വരളുന്ന നാവിനു ഒരു തുള്ളി ...

പൊള്ളി യ പാദങ്ങള്ക്ക് പച്ച പുല്ലിന്റെ നേര്ത്ത തലോടല്‍ ...

ഒഴുകിയെത്തുന്ന അരുവിയിലേക്ക് പതിയെ ഇറങ്ങുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി ..

മുടി നീട്ടി വിടര്‍ത്തിയ നാഗ സുന്ദരി ...അവളുടെ കണ്ണുകളില്‍ ജീവന്റെ തിളക്കം ..."നീ...."

അവള്‍ തടാകത്തിന്റെ പുല്‍വഴികളില്‍ വിടര്‍ന്ന നീല പൂവുകള്‍ ചുണ്ടോടടുപ്പിച്ചു..

നീട്ടിയ കയ്യുകള്‍ എന്നിലേക്ക്‌ നീണ്ടു ..തടാകത്തിന്റെ നീല നിറം ..ചുവക്കുകയായിരുന്നു..

അസ്തമയം .....ചക്രവാളത്തെയും ...ചുവപ്പിച്ചു ...

2008 ഡിസംബർ 8, തിങ്കളാഴ്‌ച

പിന്‍വിളി

ആരാ തേങ്ങി കരയുന്നത് ..

ഈ വല്ലാതെ തണുത്ത് ഇരുണ്ടു പോയ ഈ താഴ്വാരത്തെ ഒറ്റപെട്ട ഈ വീട്ടില്‍ ..ദൂരെ നിന്നും തേയില കാടുകളെ തഴുകിഎത്തിയ മരവിപ്പിക്കുന്ന കാറ്റിനു യുക്കലിപ്സിന്റെ ഗന്ധം .... കറണ്ട് ഇന്നലെ രാത്രി ഉണ്ടായ കാറ്റില്‍ പോയി ..റാന്തലിന്റെ വെളിച്ചം എപ്പോ വേണമെങ്ങിലും കെട്ട് പോകാം, എണ്ണ തീരാറായിരിക്കുന്നു..ഒരു രാത്രിയും പകലും നീണ്ട മഴ ...പെയ്തു കൊണ്ടേയിരുന്നു ...തകരം മേഞ്ഞ മേല്‍കൂരയില്‍ പറന്നു വീണ കരിയിലകള്‍ കാറ്റിനൊപ്പം കറങ്ങിയകന്നു ..കരിമ്പച്ചയില്‍ രാത്രി കറുത്ത് പരന്നു...


ആകെ നനഞ്ഞു വീട്ടിലേക്ക് കയറിവന്നതും ലഹരി തന്നെ ആദ്യം കയ്യില്‍ വന്നത് ..തുള്ളികളുടെ ശബ്ദം ഉച്ചസ്ഥായിയിലായി ..ഏതോ കാട്ടുപക്ഷി കരഞ്ഞു പറന്നു..രാത്രി വരുന്നു...ഒറ്റയ്ക്ക് ഈ മലന്ച്ചരിവിലെ വീട്ടില്‍ .. ആനയിറങ്ങിയിട്ടുന്ടെന്നു മുത്തു,പാല്കാരന്‍ വന്നു പറഞ്ഞു ..എന്ത് ചെയ്യാന്‍ ..ഈ കാട്ടിലും മഴയിലും നനഞ്ഞു എവിടെ അവശേഷിച്ച കാബേജും കാരെട്ടും പറിച്ചു തിന്നു തിരിച്ചു പോകും ...

ആരാ ...ആ ചിമ്മിനി മുറിയുടെ ..ചാരം മൂടെ തുടന്ങുന്ന..നേരിപോടിന്റെ വെളിച്ചം ചുവന്നു തെറിച്ചു വീണ ചുമരുകളില്‍ മുഖമമര്‍്തി..അഴിഞ്ഞുലഞ്ഞ മുടി കയ്യാല്‍ ഒതുക്കി ...

"ആരാ ..."ആരാ തേങ്ങി കരയുന്നത് ..

നീ മറന്നോ എന്നെ ...ഈ കാട്ടു വഴികളില്‍ നാം ഒന്നിച്ചു നടന്ന പകലുകള്‍ ...എന്നെ തനിച്ചാക്കി നീ പോയ രാത്രി ..എനിക്കൊന്നും മറക്കാനായില്ല ..എന്തിനാ എന്നെ വിട്ടു പോയത് "

"ഞാനോ എനിക്ക് നിന്നെ മുന്പ് കണ്ട ഓര്‍മയെയില്ല "

"ഓര്‍മ്മകള്‍ ഇല്ലാത്തതു കൊണ്ടു നടന്നതൊന്നും അല്ലാതെയാവുന്നില്ലല്ലോ .."

"ഞാനിവിടെ വന്നിട്ട് കഷ്ടിച്ച് ആറു മാസ്സമല്ലേ ആയുള്ളൂ ..അതിനിടെയ്ക്ക് അങ്ങിനെ ഒരു സംഭവം ഇല്ല ഞാന്‍ ഓര്‍ക്കുന്നില്ല "

"ആറു മാസ്സമോ ....നിന്നെ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി ..വര്‍ഷങ്ങള്‍ ..എത്രയോ മഴക്കാലങ്ങള്‍ ....മാഞ്ഞു പോയ വസന്തങ്ങള്‍ ...നിന്നെ തിരഞ്ഞു ഞാന്‍ വന്നു..നീ എന്നെ ഓര്‍ത്തില്ല ..."മരണമല്ല നിന്റെ മറവിയാണെന്നെ കരയിപ്പിച്ചത് ... " എന്താണെന്നെ നീ മറന്നത് "

മറന്നത് ..മറന്നത് ..ആരെയാണ് ?..എന്നെയോ ?...നിന്നെയോ ?...ആരെ ?... ഏത് കാലം ? ഏത് ദേശം ?...ഇപ്പൊ ഈ രാത്രി ...ഈ തണുത്ത മലയോരത്ത് ...നീ ...!

ഓര്‍മ്മകള്‍ നഷ്ടമായത് എവിടെ യായിരുന്നു ..മഴ ..കറുത്ത മറവിക്ക് മേല്‍ ഏതോ ദിവ്യമായ വെള്ളി തിളക്കം പകര്ന്നു ..

സംവല്സരങ്ങളുടെ വസന്ത പുഷപങ്ങള്‍ ഓര്‍മയുടെ മഴയായി ..നിറയെ വര്‍ണം വിരിഞ്ഞ പൂമെടുകളില്‍ മുടിയുലച്ചു പൊട്ടിച്ചിരിച്ചു ഓടിയകന്ന കൌമാരക്കാരിയുടെ പിന്നാലെ.... അവളുടെ കൊലുസ്സിന്റെ താളത്തിനൊപ്പം മിടിക്കുന്ന ഹൃദയത്തോടെ .. തിരിച്ചു കിട്ടിയ ഏതോ ജന്മത്തിന്റെ ബാക്കി തേടി .......


2008 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ലെഫ്റ്റ് സൈഡ് നാലാമത്തെ സ്ട്രീറ്റ് ..


"നീ ഫ്ലാറ്റിലേക്ക് വന്നാല്‍ മതി ..
പുതിയ ഫ്ലാറ്റില്‍ അറിയാല്ലോ ഡോര്‍ നമ്പര്‍ .?.
ഞാന്‍ അവിടെയുണ്ടാവും "

രാത്രി ...പരിചയമില്ലാത്ത സ്ഥലം ...
സ്ട്രീറ്റ് ലൈറ്റുകള്‍ അണഞ്ഞ വഴി വിജനം ..
ലെഫ്റ്റ് സൈഡ് നാലാമത്തെ സ്ട്രീറ്റ് ..

ഈറന്‍ കാറ്റ് .. പൊടി മഴ നനുത്ത തുള്ളികളായി ..
ഒരേ പോലുള്ള നാല് ഫ്ലാറ്റുകള്‍ ഉയര്ന്നു നിന്നു
വെളിച്ചം ബാക്കിയായ കുറച്ചു ഭാഗം മാത്രം ..

പത്താം നിലയിലാണല്ലോ ...വെളിച്ചം കാണുന്നുണ്ട് ..

മങ്ങി കത്തിയ വെളിച്ചം ലിഫ്റിനു മുന്നില്‍ ..
താഴെ എനിക്കായി മാത്രം കാത്തു നിന്നല്ലോ നീ ..ലിഫ്ടിനു നന്ദി

അടഞ്ഞ വാതിലുകള്‍കൊപ്പം വെളിച്ചം അണഞ്ഞു ..
ഏതോ മായികഗന്ധം ചുറ്റും പരന്നു ...

വാതിലിനു നേരെ നീട്ടിയ കൈ ..
മിനുസ്സമാര്‍ന്ന ഒരു ചുമലില്‍ തടഞ്ഞു ..
ഇരുട്ടിന്റെ കയ്യുകള്‍ ചുറ്റി പടരുന്നു ..
നൂറു കയ്യുകള്‍ നീട്ടി ഇരുട്റെന്നെ വാരി പുണര്‍ന്നു

ചുണ്ടുകള്‍ക്ക് കറുത്ത ചുംബനം
ഞെട്ടലല്ല..ഉണ്മാധമാണ് ഉണര്‍ന്നത് ...
ചുണ്ടുകളുടെ താളം നാഗങ്ങളുടെ സീല്‍്ക്കരമായി..

ലിഫ്റ്റ് ഒരു നീല വെളിച്ചത്തിലേയ്ക്കു വാതില്‍ തുറന്നു ..
ചുവന്ന നിലാവിന്റെ നിഴലില്‍ മാദകഭാവം നിറഞ്ഞ
നിന്റെ കണ്ണുകള്‍ ...വര്‍ണവെളിച്ചം മിഴിനീട്ടുന്ന
കറുത്ത ഗര്‍ത്തങ്ങള്‍ ..
വിരല്‍ തൊടാതെ വിടര്‍ന്ന മാദക പൂവുകള്‍ ..
ചുറ്റും പടരുന്ന വിചിത്ര ഗീതങ്ങള്‍
മിന്നിമറയുന്ന തീ പക്ഷികള്‍

ആകാശത്തിനു കീഴെ വിടര്‍ന്ന കോണ്‍ക്രീറ്റ് ശിഖരന്ങള്‍ .. ചിറകു വിരിച്ചു ..
നിന്നോടൊപ്പം രതിയുടെ താളത്തില്‍ പറന്നുയര്‍ന്ന നക്ഷത്ര തീരങ്ങള്‍ ..

എന്റെ ചിറകുകള്‍ കുഴയുന്നു ..
ഒരു തൂവല്‍ പോലെ പൊഴിഞ്ഞു വീഴുന്നു ..
താഴെ കോണ്‍ക്രീറ്റ് വനംങള്‍ എനിക്കായി കാത്തു വായ് പിളരുന്നു

2008 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ഘോഷയാത്ര


ഗോവിന്ദ പുരം..കഴിഞ്ഞിട്ട് അരമണിക്കൂറായി ..ഇങ്ങിനെ ഉറങ്ങിയാലോ .. !!!!
ഇവിടെ ഇറങ്ങണം ...
അകന്നു പോയ വാഹനം ..പൊടി പാറി യാത്ര പറഞ്ഞു ...
വെളിച്ചം അകന്നു ..
മേഘം മൂടിയ വെളിച്ചം വിജനതയുടെ നിലാവായി ..
മങ്ങിയ വിദൂര കാഴ്ച്കലില്‍്..വെളിച്ച പൊട്ടുകള്‍ ..
ഒരു ദിവസ്സം നീണ്ട ഒരു യാത്ര ...കൈകാലുകള്‍ക്കു വേദന ...
ചീവീടുകള്‍ എന്റെ കാലടികള്‍ക്ക് പശ്ചാതലസന്ഗീതം ..
നീല രാത്രിയുടെ കൈയ്യുകള്‍ കരിംപനകലില്‍്...പിടിച്ചുലച്ചു ..
തലകീഴായുറങ്ങുന്ന ഒരു നരിചീറാണി രാത്രി ....
കരിപനകളില്‍ കാറ്റിളകി...
ചുറ്റി പറക്കുന്ന വവ്വാലുകള്‍
കൊയ്തൊഴിഞ്ഞ പാടങ്ങളുടെ വരണ്ട മണ്ണില്‍ ..വേനല്‍ വരച്ച പാടുകള്‍ ...
ഇരുട്ടിന്റെ തിര ഇളകുന്നു ..കാറ്റിന്റെ കയ്യുകള്‍ വിറപ്പിച്ച പുല്‍നാമ്പുകള്‍ ..
നീണ്ട വഴി എന്നെ തനിച്ചാക്കുന്നു ....

കരിമ്പനകളുടെ നിരകള്‍ക്കുമപ്പുറം ദൂരെ ഒരു കറുത്ത കോട്ട ..
നീല വെളിച്ചത്തില്‍ ..കോട്ട യില്‍ വെളിച്ചം പടരുന്നു
ഈ രാത്രി എന്തിനോ ഒരുങ്ങുന്നു ..
കോട്ടയുടെ ചുറ്റും വര്‍ണ വിളക്കുകള്‍ ..
തിളങ്ങുന്ന ചേല ചുറ്റിയ സുന്ദരി വൃന്ദം ..
കുതിരകള്‍ ഒരു കൂട്ടം സേവകര്‍ ..
ഏതോ കാലം പുനര്‍ജനിക്കുന്നു ...
കോട്ട വാതില്‍ തുറന്നു ..
വെളിച്ചത്തിന്‍ പട ..
ഒരു ഗോത്ര ഗാനം ...പല്ലക്കുകള്‍ ..
നിലം തൊടാതെ പറക്കുന്ന സുന്ദരി കള്‍ ..
നീണ്ട വഴി യില്‍ വെളിച്ചം വിതറി ഒരു ഘോഷയാത്ര ..
വേഗം കൂടി വരുന്നു എന്റെ വിഴിതാരയിലേക്ക്..
ഉന്മാദം ... തൊട്ടടുത്ത്‌ വെളിച്ചത്തിന്റെ തുരുത്ത് ...
കണ്ണിനെ മൂടിയ വെന്‍ വെളിച്ചം ..
എന്റെ ലോകം വെളുതിരിക്കുന്നു...
ചുറ്റും വെളുതുപോയ രാത്രി വെളുത്ത പുല്‍മേടുകള്‍ വെളുത്ത മരങ്ങള്‍ ...
കാതില്‍ നിറഞ അജ്ഞാത സംഗീതം ...
സുന്ദരികളുടെ കണ്ണില്‍ കറുപ്പ് നിറഞ്ഞ ലാസ്യം ..
എന്നെ തൊടാതെ കടന്നു പോകുന്നു ..
ഓടി അടുക്കുന്തോറും അകന്നു പോകുന്ന വൃന്ദം ..തളരുന്നു ...
എന്നെ കൊണ്ടു പോകൂ ആ വെളിച്ചത്തിലേയ്ക്കു ....
വെളിച്ചം ഇരുട്ടിനും ഇരുട്ട് വെളിച്ചത്തിനും വഴിമാറിയപ്പോള്‍ പകല്‍ ...
കരിമ്പനകള്‍ക്കും ..
എന്നോ മറന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കും അരികില്‍ തകര്‍ന്ന പടവുകളില്‍ ....
ഒരു പാദസരം കിടന്നിരുന്നു ..
നക്ഷത്രങ്ങളുടെ തിളക്കം ബാക്കിയാക്കി ...