
അഗാധമായ ആത്മാവിന്റെ ആഴങ്ങള്‍
ഈ ചുണ്ടുകളില്‍ നിന്നു അളക്കട്ടെ..
നിമിഷങ്ങള്‍ ..ഒരുയുങതിന്റെ..പ്രണയം പകരട്ടെ..ഈ നിമിഷങ്ങള്‍ ..
തീരാത്ത മധുരമായിരുന്നു ..അര്‍്ധോക്തിയില് നിന്ന ചുംബനം ..
തിരിച്ചു വിളിച്ചു വീണ്ടും ...
ജാലകത്തിന് കീഴെ ജനസമുദ്രം ..
ഒഴുകി പരയ്ക്കുന്ന വേനല്‍ ചൂടു..
നിന്റെ നിശ്വാസങ്ങള്‍ ..
മിടിക്കുന്ന ദ്രുത രാഗങ്ങള്‍ ..ഒരുമിച്ചു ചായുമ്പോള്‍ ...
നേരെ പതിക്കുന്നു ..വെയിലിന്‍ കണ്ണുകള്‍ ..
നാം സൂര്യനും നീയും ഞാനും ...
വിയര്‍പ്പിന്റെ ഉപ്പില്‍ ..മുറിവ് നീറി പടരുന്നു .
ചുണ്ടുകള്‍ മറക്കാതെ പരസ്പരം പൂരകം ..
കണ്ണുകള്‍ ..നിറഞ്ഞ ഉന്മാദം പറയുന്നു ..
ഒരു പാടു ശിഖരങ്ങള്‍ പുറത്തേക്ക് വിരിഞ്ഞ ഒരു കാട്ടു മരം ...കാറ്റില്‍ ഇളകുന്ന പോലെ ..
കണ്ണുകള്‍ കണ്ണുകളെ തേടുമ്പോള്‍ ..കണ്ടത് ..
കണ്ണുകള്‍ കാണാത്തതയിരുന്നു...
തൊട്ടു നിന്നതോന്നും തൊടാതെ ..
ഏതോ ഒരു വന്ച്ചുഴി നമ്മെ ചുഴറ്റി ..പറന്നു..
താഴെ കൈകള്‍ കൊരുത്തു ..കണ്ണുകള്‍ കൂമ്പി..വെയില്‍ താണു തുടങ്ങി ...