പാലപൂ മഴ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പാലപൂ മഴ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008 ഓഗസ്റ്റ് 16, ശനിയാഴ്‌ച

പാലപൂ മഴ


നിലാവ് പെയ്തു ..നനുത്ത ഈ രാത്രിയില്‍ ..
ഒറ്റയ്ക്ക് നടന്നു ..രാത്രി ഈ പാടം നിറയെ മിന്നാമിനുങ്ങുകളായി തിളങ്ങി ..
ഒറ്റയടി പാത നീളുന്നത് കടവും..കാവും
കഴിഞ്ഞെന്റെ ..ഗ്രാമ പാത എന്നെ തനിച്ചു നടത്തും വീട് വരെ . .
കൂട്ടുകരിപ്പോഴും മഥിച്ചു ചിരിക്കുന്നുണ്ടാവും മദ്യ ലഹരിയില്‍ ..
ഒറ്റയ്ക്ക് പോകേണ്ട ..ഈ രാത്രിയില്‍ ..ചില കഥകള്‍ വിശ്വസിക്കെണ്ടാതില്ലേ..?
കാറ്റു വകഞ്ഞ് വീശുന്നു നെല്‍വയല്‍ രുദ്രാകാരം..പൂണ്ടു വിവിധ രൂപം മാറുന്നു ..
പാല പൂത്ത ഗന്ധം കാറ്റില്‍ ...ചാറി ചെരിഞ്ഞു പെയ്തു തുന്ടങ്ങി കര്‍ക്കിടക മഴ.
നടത്തം വേഗം കൂട്ടി ..ഭീതി .
കാവടുക്കുന്നു പാല പൂത്തു ..ആടി നിവരുന്നു ..
കടവിലെ പടികളില്‍ ആരോ പുറം തിരിഞ്ഞു നില്ക്കുന്നു..
മഴ യും പേടിയും വിറപ്പിച്ച മനസ്സ് ..
ഒരു സ്ത്രീ രൂപം നഗ്നമായി ..നിലാവിനെ പുണരുന്നു..
രതി -ഭീതി ...
ഇങ്ങനെ ഒരു രാവും ..സുന്ദരിയും ..
ഒരു സ്വപ്ന ചലനം ...കടവിലെക്കിറങ്ങി..
അവളുടെ മുഖം നിലവില്‍ മറ്റൊരു ചന്ദ്രന്‍..
ഓരോ അന്ഗവും.. വിടരുന്ന പൂക്കടല്‍ ..
പാല വിരിച്ച തണല്‍ ..
മഴയുടെ തലോടലില്‍ ...വിയര്‍ത്തു..
വരിഞ്ഞു മുറുകി ...രതി പൂപ്പാടങ്ങള്..തമ്മില്‍ ചേര്ന്നു തുഴഞ്ഞു..
ചുണ്ടുകള്‍ തമ്മില്‍ അലിഞ്ഞില്ലാതായി ..
ഞാന്‍ നിന്നില്‍ പടര്‍നില്ലതവട്ടെ...
നീ ചിരിച്ചു ..നിന്റെ ചിരിയില്‍ ..നക്ഷത്രങ്ങള്‍ മയങ്ങി വീണു ..
...
പുലര്‍ച്ചെ ..ഉണര്‍ത്തിയത് കൂട്ടുകാര്‍ .. ചുണ്ടുകള്‍ നീലിച്ചിരുന്നു